മീനച്ചില്‍: പഞ്ചായത്ത് അഞ്ചാം വാർഡിൽ അനധികൃതമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പ്ലൈവുഡ് ഫാക്ടറിക്കെതിരേ പ്രതിഷേധം. പഞ്ചായത്ത് സെക്രട്ടറിയുടെ ഒത്താശയോടെയാണ് നിര്‍മാണം നടക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മീനച്ചില്‍ പഞ്ചായത്തില്‍ പ്ലൈവുഡ് ഫാക്ടറിയുടെ നിര്‍മാണമോ പ്രവര്‍ത്തനമോ നടത്താന്‍ സമ്മതിക്കില്ലെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റും മെംബറുമായ ജോയി കുഴിപ്പാല പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പറഞ്ഞു.
രാജന് കൊല്ലംപറമ്പില്‍, റെജി കുന്നനാംകുഴിയില്‍, ഗ്ലാഡിസ് സോമന്, ലിസമ്മ ഷാജന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജയകുമാരി, മെംബര്‍മാരായ പി.ജെ. സതീഷ് കുമാര്‍, അഞ്ജന തെരേസ്, ഓമന സോമന്, സി.ബി. ബിജു, ഷൈനി തോമസ്, ജിജി ജോമോന്, സ്വപ്ന രമേശ്, ആശ സന്തോഷ്, ബിന്‍സി ഐസക്, എം.എസ്. ശരത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.